Wednesday, March 9, 2011

അജിന മോട്ടോ.

കവിതയില്‍
വേണ്ടുവോളം നുണ പറയാമെന്നും
വരികള്‍ക്കിടയില്‍
ചിന്നവീട് പണിയാമെന്നും
കവി സുഹൃത്ത്‌.

അജിന മോട്ടോചേര്‍ക്കുന്നത്
റീഡബിലിറ്റിക്ക് മാത്രമല്ല ,
കവിതയില്‍ ഉടക്കി നില്‍ക്കുന്നവരെ
ചേര്‍ത്തു നിര്‍ത്താന്‍   ‌ കൂടിയാണ്.

ഞാന്‍ ,
കോഴിക്കവിതകള്‍ എഴുതി
കയ്യടി വാങ്ങിയവന്‍ .
കോഴിക്കറിയില്ലാതെ
ഊണ് കഴിക്കാത്തവന്‍.

Wednesday, December 22, 2010

പരസ്പരം .

ചാഞ്ഞ്നിന്ന്
പുഴയോട്
ഇത്രയധികം പറയാനുണ്ടോ
തെങ്ങിന്.
കടം മുറുക്കിയ ഉടമസ്ഥനെ
പണ്ടേ മറന്നതല്ലേ.

കുളക്കടവില്‍
ഒളിഞ്ഞു നോക്കിയ
മീനുകളെ കുറിച്ചും
കൂടെ വരട്ടേയെന്നു
പുഴയോട് ഇടയ്ക്കിടെ ചോദിക്കുന്ന
പെണ്‍കുട്ടിയെയും കുറിച്ചാവുമോ.

അടുത്ത വേനല്‍
അതിജീവിക്കനാവില്ലന്ന
കാറ്റിന്‍റെ തിരിച്ചറിവാകുമോ.

രഹസ്യങ്ങളും
ഒളിപ്പിച്ച മാലിന്യങ്ങളും
 മുറിവുകള്‍ക്കിടയിലൂടെ
വെളി പ്പെടുമെന്ന ആധിയാവുമോ

Saturday, November 20, 2010

വായന

 
 
 
 വാക്കില്‍ നിന്നും
ശബ്ദത്തെ വേര്‍പ്പെടുത്തി
തച്ചുടച്ചു 
കടലില്‍ എറിഞ്ഞ താരാണ്‌.
ചിതയില്‍
ഒടുങ്ങാത്തവാക്കിനെ
വരികള്‍ക്കിടയില്‍
ഒളിപ്പിച്ചതാരാണ്.
വാക്കിന്‍റെ
വലുപ്പം
പെരുമയായ്
ആഘോഷിക്കുമ്പോള്‍
വിഷംകലര്‍ത്തി
അര്‍ത്ഥതലങ്ങളെ
പിഴപ്പിച്ചതാരാണ്
പ്രണയമൊരു
വാഗ്ദാനമാണന്നു
തിരുത്തി
വായിച്ചപ്പോള്‍
നാട്കടത്തപ്പെട്ട
വാക്കേതാണ്.
വീതിചെടുക്കുമ്പോള്‍
വീണുകിട്ടിയ
വാക്കും
പൂഴ്ത്തിവെച്ച
വാക്കുമേതാണ്‌.
പ്രണയാര്‍ദ്ര 
നിമിഷങ്ങളില്‍ 
പറയാന്‍ മറന്ന 
വാക്കേതാണ്.
വിക്കില്‍ 
മുറിഞ്ഞ്
ചോര പൊടിഞ്ഞ 
വാക്ക്
മൌനമായ്
വറ്റിതീരുമ്പോള്‍
ഇനി 
വായന
എങ്ങനെയാണ്. 
  
 

Thursday, November 18, 2010

നെഞ്ച്

 
 
വേരറുത്തു
വിരല്‍അറുത്തു
നെഞ്ചിലെതെമ്മാടികുഴിയില്‍
നിന്നെ ഞാന്‍മൂടി
നീ മുളപൊട്ടുംപച്ചയാണല്ലോ
നീപിടഞ്ഞിറങ്ങുംചുവപ്പാണല്ലോ
കറുപ്പില്‍
കാപട്യങ്ങളില്‍
കലാപങ്ങളില്‍
അമര്‍ത്തിവെച്ചതേങ്ങല്‍
കുഴിച്ചിട്ടതുംനെഞ്ചിലാണല്ലോ
ചൂഴ്ന്നടുത്തകണ്ണില്‍
കൊത്തിയെടുത്ത കാഴ്ച്ചയില്‍
പക്ഷി കുറുകുന്നു
ഇനിയോമൊരു കുഴിക്കിടമില്ല
ചുടലക്കാട്ടില്‍ചീര്‍ത്തുവീര്‍ത്തനൊമ്പരങ്ങള്‍
പേനകൊണ്ട്
ബ്രഷ്കൊണ്ട്
സ്നേഹംകൊണ്ട്
തഴുതിടാത്ത നെഞ്ചില്‍തൊടുമ്പോള്‍
വേനല്‍ മഴയുടെസംഗീതം.
മഴയില്‍നനയണം
മഴക്കൊപ്പംനടക്കണം
നടന്നടുക്കണം.
 
 
 
 
 
 
 
 
 

Wednesday, November 17, 2010

മഴ

 
 
 
ഉടയാടകള്‍ ഊരിയെറിഞ്ഞു
വീടിനുമുകളില്‍
മഴനൃത്തംചെയ്യുന്നുണ്ടാവാം.
ഓടു പൊട്ടി ഒലിച്ചിറങ്ങുന്ന വെള്ളം 
ചുമരില്‍ പുതിയചിത്രങ്ങള്‍
വരക്കുന്നുടാവാം.
മഴത്താളംവക്കുപൊട്ടിയ പാത്രത്തില്‍
നിറയുന്നുണ്ടാവാം.
മുണ്ഡനംചെയത കുറ്റിമുല്ലയെ
തൈമാവു  തണുത്ത വെള്ളത്തില്‍
കുളിപ്പിക്കുന്നുണ്ടാവാം.
മുടിഅഴിച്ചിട്ടു തെങ്ങും,കവുങ്ങും
കളം മായ്‌ക്കുന്നുണ്ടാവാം .
കൂടും,കൂട്ടും നഷപ്പെട്ടവരുടെ കരച്ചില്‍
തോടയിപ്പോയനടവഴിയിലൂടെ
ഒഴുകിപരക്കുണ്ടാവാം.
മുറ്റത്തു മുളച്ചചിറയില്‍
കടലാസ്തോണിയിറക്കാന്‍
മകള്‍ കൊതിക്കുന്നുണ്ടാവാം.
ഭൂമി ദാഹമകറ്റുന്നതും നോക്കി
ഭാര്യ നെടുവീര്‍പ്പിടുന്നുണ്ടാവാം
തേരട്ടയെപ്പോലെ ചുരുണ്ട്
ബീഡി പുകയില്‍  തണുപ്പാറ്റി
അച്ഛനെന്നെ പ്രാകുന്നുണ്ടാവാം
അമ്മ ഇപ്പോഴും മടുപ്പില്ലാതെ
എനിക്കായ് പ്രാര്‍ഥിക്കുന്നുണ്ടാവാം

Saturday, November 6, 2010

പരീക്ഷ


കലമാന്‍
പൊന്മാന്‍
പുള്ളിമാന്‍
കാഴ്ച ബാഗ്ലാവിന്നകത്തെ
തൊങലിട്ട വിവരണത്തിന്
പാസ്‌ മാര്‍ക്ക്‌
റഹ്മാന്‍
ഉസ്മാന്‍
സുലൈമാന്‍
ബന്ഗ്ലാവിന്നു പുറത്തെ
നിറമില്ലാത്ത ജീവിതത്തിനു
പകുതി മാര്‍ക്ക്‌
മാര്‍ക്ക്‌ ചെയ്യാതെ
മാര്‍ക്കറ്റ്‌ ചെയ്യാതെ
ഞാനും
കവിതയും