Tuesday, August 17, 2010

പാലൈസുകാരന്‍



















ഈവഴി
പോകുമ്പോള്‍ 
കുഴലൂതരുതെന്നു 
പലതവണ പറഞ്ഞതല്ലേ..?
 

കുഞ്ഞുങ്ങള്‍
കരഞ്ഞു 
കൈനീട്ടുമ്പോള്‍ 
രണ്ടറ്റം മുട്ടാത്ത 

അമ്മമാര്‍ 
നിങ്ങളെ
പ്രാകിപോയന്നിരിക്കും.

കുഞ്ഞുങ്ങളെ 
കരയിക്കാന്‍ 
ആര്‍ക്കാണിഷ്ടം പെങ്ങളെ 
നിങ്ങളുടെ
കുട്ടികള്‍കരഞ്ഞങ്കിലല്ലേ 
എന്‍റെമക്കള്‍ 
കരയാതിരിക്കൂ.?

2 comments:

  1. നിങ്ങളുടെ
    കുട്ടികള്‍കരഞ്ഞങ്കിലല്ലേ
    എന്‍റെമക്കള്‍
    കരയാതിരിക്കൂ


    നന്നായി

    ReplyDelete
  2. കുഞ്ഞുങ്ങള്‍
    കരഞ്ഞു
    കൈനീട്ടുമ്പോള്‍
    രണ്ടറ്റം മുട്ടാത്ത
    അമ്മമാര്‍
    നിങ്ങളെ
    പ്രാകിപോയന്നിരിക്കും............

    munnil kaanunnapole ...........
    anubhavippikkunna kavitha

    ReplyDelete