Tuesday, September 7, 2010

അതിരുകള്‍














അതിരുകള്‍ ഒരിക്കലും 
നേര്‍ രേഖയിലായിരിക്കില്ല 
അതൊരു രാജ്യ തിന്റെതായാലും 
ഒരു സൌഹൃദ തിന്റെതായാലും
 
ആകാശവും ഭൂമിയും 
നമ്മള്‍ ഭാഗിചെടുത്തു 
വാക്കും വിശ്വാസവും കര്‍മ്മവും കാലവും 
വേലി കെട്ടി വേര്‍തിരിച്ചപ്പോള്‍ 
അതിരുകളില്‍ നാം ഒറ്റപ്പെട്ടു 

അതിര്‍ത്തിയിലെ ജീവിതം അസ്വസ്ഥമാണ് 
അതൊരു മരത്തിന്റെ തായാലും
മനുഷ്യന്റെതായാലും

അതിരുകള്‍ ഒരു വിലക്കാണ്‌
ഉപാധിയും പരിമിതിയുമാണ് 
 വേദനയുടെ ചതുപ്പ് നിലങ്ങളാണ് 

No comments:

Post a Comment