വൃത്തം വരക്കുമ്പോള്‍ സൂക്ഷിക്കണം
നമ്മള്‍ അതിനകത്തല്ലന്ന്
ഉറപ്പു വേണം.
വൃത്തം
വാതിലുകള്‍ ഇല്ലാത്ത തടവറയാണ്.
ഇത്
വരകള്‍ക്കും വരികള്ക്കുമിടയി ല്‍
കലാപമൊളിപ്പിച്ച കാലം.
വെറുതെ വൃത്തം വരക്കുന്നതില്‍
എന്തര്‍ത്ഥം
ചിത്രകാരനാണങ്കില്‍
ചരിത്രകാരനെങ്കില്‍
കുഴിച്ചെടുക്കാനും
കുഴിച്ചു മൂടാനും
ചിലത് കാണും .
എത്ര ചെറിയ വൃത്തത്തിനുള്ളിലും
ഒളിച്ചിരിക്കാന്‍ ഒരിടമുണ്ട്.
വട്ടംവരച്ച് വട്ടാവാതെ
വട്ടത്തിലാവാതെ നോക്കണം
നമ്മുടെ കുഞ്ഞുങ്ങള്‍
വൃത്തം വരച്ചു കളിക്കുമ്പോള്‍
ഓരോ തുരുത്തുകള്‍ തീര്‍ക്കുമ്പോള്‍
ഞാനുമൊരു വിഷമവൃത്തത്തില്‍
ആവുന്നല്ലോ ചങ്ങാതീ .
ഇഷ്ടമായി ഇക്ക.
ReplyDeleteപുതുമയുള്ള ശൈലി.
നന്ദി നല്ല കവിതയ്ക്ക്.
സ്നേഹത്തോടെ
ധന്യ.